Friday, 16 October 2015

     ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് നാടൻ ഭക്ഷണം പരിചയപ്പെടുത്തി .രാവിലെ 11.30 ന് കപ്പയും മത്തിക്കറിയും .ഉച്ചക്ക് 1 മണിക്ക് കഞ്ഞി, പയർ,   പപ്പടം , അച്ചാർ . വൈകിട്ട് 3 മണിക്ക് നേന്ത്രപ്പഴം വരട്ടിയത് .
    പുതിയ തലമുറയിലെ കുരുന്നുകൾക്ക് പഴമയുടെ രുചിക്കൂട്ടിൽ സ്വാദിന്റെ പുത്തൻ അനുഭവം . കുഞ്ഞുമനസ്സിൽ നിറയുന്ന പുഞ്ചിരി .....ഭക്ഷണം പാഴക്കുന്നതിനെതിരെ ബോധവൽക്കരണം .....ലോക ഭക്ഷ്യ ദിനം സ്കൂളിനു പഴമയുടെ ഭക്ഷ്യ സംസ്കാരത്തെ ക്കുറിച്ചുള്ള ഓർമ്മ പ്പെടുത്തലായി.....
    പഴമയുടെ രുചിക്കൂട്ടുകൾ അറിഞ്ഞാസ്വദിച്ചപ്പോൾ കുഞ്ഞുങ്ങളുടെ മുഖത്ത് വിരിഞ്ഞ കൗതുകവും ആനന്ദവും നാടൻ വിഭവങ്ങൾ ഒരുക്കിയ അധ്യാപകർക്ക് കണ്ണിനു വിരുന്നേകുന്ന കാഴ്ചയായി...

No comments:

Post a Comment